EVENTS

Event : ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്സിന് അപേക്ഷ ക്ഷണിച്ചു - അപേക്ഷാഫോമും പ്രോസ്‌പെക്ടസ്സും ഫോംസ് & ഡൗണ്‍ലോഡ്‌സ് ലിങ്കില്‍ ലഭ്യമാണ്
Date :2018-09-17 - 2018-11-17
Description : CLISc Sept. 2018
Event : വായനോത്സവം 2018 - ഗ്രന്ഥാലോകം സംഘസംവാദത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഫോംസ് റൂള്‍സ് ഡൗണ്‍ലോഡ്‌സ് ലിങ്കില്‍ ലഭ്യമാണ്.
Date :2018-07-26 - 2018-10-26
Description : വായനോത്സവം 2018 - ഗ്രന്ഥാലോകം ലേഖനങ്ങള്‍
Event : അഖിലകേരള വായനോല്‍സവം 2018 ന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു
Date :2018-04-07 - 2018-06-07
Description : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളെജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനോല്‍സവത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായാണ് ഹൈസ്‌കൂള്‍തല മല്‍സരം നടത്തുന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തിന് താലൂക്ക്, ജില്ല, സംസ്ഥാനതലങ്ങളില്‍ മല്‍സരം നടക്കും. കോളെജ് വിഭാഗത്തിന് ജില്ല, സംസ്ഥാനതല മല്‍സരങ്ങളാവും നടക്കുക. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളെജ് വിഭാഗത്തിലെ മല്‍സരങ്ങള്‍ക്കായി തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
Download : Attachment 1   Attachment 2  
Event : കേരള സ്റ്ററ്റ് ലൈബ്രറി കൗസില്‍ ഐ.വി.ദാസ് പുരസ്‌കാരം സമ്മാനിച്ചു
Date :2018-10-05 - 2018-12-30
Description : കേരള സ്റ്റേറ്റ് ലൈബ്രറി കൗസില്‍ ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് സമഗ്രസംഭാവനാ പുരസ്‌കാരം സ്റ്റേറ്റ് പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍, എന്‍.വി.പി. ഉണിത്തിരിക്ക് സമ്മാനിച്ചു. പുരസ്‌കാരത്തുകയായ 50,000 രൂപ എന്‍.വി.പി. ഉണിത്തിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്റ്റേറ്റ് സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന്‍, സ്റ്റേറ്റ് എക്‌സി.കമ്മിറ്റി അംഗം കീഴാറ്റൂര്‍ അനിയന്‍, ജില്ല സെക്രട്ടറി പ്രമോദ് ദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റേറ്റ് ലൈബ്രറി കൗസിലും തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ എഴുത്തിച്ഛന്‍ വിജ്ഞാനീയ പ്രഭാഷണപരമ്പരയോടനുബന്ധിച്ചാണ് പുരസ്‌കാരദാനചടങ്ങ് സംഘടിപ്പിച്ചത്. സെമിനാര്‍ ഡോ.അനില്‍ വള്ളത്തോള്‍ ഉല്‍ഘാടനം ചെയ്തു. പ്രഭാഷണപരമ്പരക്ക് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ തുടക്കമിട്ടു.
Download : Attachment 1  
Event : ആർ.ആർ.ആർ.എൽ.എഫ്. ഗ്രന്ഥശാലാ വിവരേശേഖരണത്തിനുളള ചോദ്യാവലി ഡൗൺലോഡ്സ് ലിങ്കിൽ ലഭ്യമാണ്.
Date :2018-09-07 - 2018-11-07
Description : ആർ.ആർ.ആർ.എൽ.എഫ്.
Event : പ്രളയബാധിത ലൈബ്രറികള്‍ക്ക് ഡി. സി. ബുക്സിന്‍റെ സഹായം
Date :2018-09-05 - 2018-09-08
Description : പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി ബുക്‌സും ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംയുക്തമായി സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ വായനശാലകള്‍ക്കായി ഡി.സി ബുക്‌സ് സൗജന്യമായി നല്‍കും. മലയാളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ ഈ സംരംഭത്തിന്റെ ഭാഗമായി നല്‍കുന്നാണ്. കേരള ഗ്രന്ഥശാലാ സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ വായനശാലകള്‍ക്കാണ് ഡി.സി ബുക്‌സ് ഈ സൗകര്യമൊരുക്കുന്നത. ഗ്രന്ഥശാലാ സംഘത്തിന്റെ താലൂക്ക് തല സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ സാക്ഷ്യപത്രമാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്. ഒപ്പം വില്ലേജ് ഓഫീസര്‍ ഒപ്പുവെച്ച വായനശാലയുടെ വിവരങ്ങളടങ്ങിയ സാക്ഷ്യപത്രവും ഉള്‍പ്പെടുത്തണം. വായനശാലകള്‍ക്കായുള്ള പുസ്തകങ്ങള്‍ 2018 സെപ്റ്റംബര്‍ 30 മുതല്‍ വിതരണം ചെയ്ത് തുടങ്ങും. വിശദവിവരങ്ങളടങ്ങിയ അപേക്ഷയും ലിസ്റ്റും സെപ്റ്റംബര്‍ 15ന് മുമ്പായി പബ്ലിക്കേഷന്‍ മാനേജര്‍, ഡി.സി ബുക്‌സ്, ഡി.സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം 01 എന്ന മേല്‍വിലാസത്തിലോ info@dcbooks.com എന്ന ഇ മെയിലിലോ അയക്കേണ്ടതാണ്.
Download : Attachment 1   Attachment 2  
Event : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2.27 കോടി രൂപയുടെ ചെക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കൈമാറി
Date :2018-10-01 - 2018-12-31
Description : പ്രളയം തകര്‍ത്ത കേരളത്തിനെ പുനര്‍ നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാല അംഗങ്ങളില്‍ നിന്നും അഭ്യുദയകാംഷികളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി. ആദ്യഗഡുവായ 2,26,53,578/-രൂപ (രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തി അമ്പത്തി മൂന്നായിരത്തി അഞ്ഞൂറ്റി എഴുപത്തിയെട്ട് രൂപാ മാത്രം) മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ കൈമാറി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജില്ലാ - താലൂക്ക് ഭാരവാഹികളുടെ ഒരു മാസത്തെ അലവന്‍സും, സംസ്ഥാന ജില്ലാ - താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒരു യോഗത്തിന്റെ സിറ്റിംഗ് ഫീസും, കൗണ്‍സില്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും സമാഹരിച്ചു. ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വ്യക്തികളില്‍ നിന്നും ഗ്രന്ഥശാലകളില്‍ നിന്നും ശേഖരിച്ച 18,29,758/-രൂപ (പതിനെട്ട് ലക്ഷത്തി ഇരുപത്തൊമ്പതിനായിരത്തി എഴുന്നൂറ്റി അമ്പത്തിയെട്ട് രൂപ മാത്രം) രൂപയുടെ ചെക്കും നേരിട്ട് ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.
Download : Attachment 1  
Event : കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ അഖില കേരള വായനോത്സവം 2018
Date :2018-11-09 - 2018-11-30
Description : അഖില കേരള വായനോത്സവം 2018
Download : Attachment 1